കോഴ ആരോപണം : സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കോഴ നല്‍കിയെന്ന കേസില്‍ സി കെ ജാനുവിന്റെ വീട്ടിലെ പൊലിസ് റെയ്ഡ് അവസാനിച്ചു. ആറുമണിക്കൂറോളം നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ജാനുവിന്റെ മൊബൈല്‍ ഫോണും പണമിടപാട് രേഖകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ജാനുവിന്റെ വളര്‍ത്തുമകളുടെയും സഹോദരന്റെ മകന്റെയും ഫോണുകളും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം രാവിലെ ഏഴരയ്ക്കാണ് മാനന്തവാടി തൃശ്ശിലേരിയിലെ ജാനുവിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ജാനുവിന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലില്‍ വച്ച്‌ പത്ത് ലക്ഷം രൂപ പണമായി നല്‍കിയെന്നാണ് പ്രസീതയുടെ മൊഴി. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

Comments: 0

Your email address will not be published. Required fields are marked with *