കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം പുരോഗമിക്കുന്നതിനിടെ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ലഷ്കർ-ഇ-തോയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും കശ്മീരിൽ ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിൽ ശനിയാഴ്ച രാത്രിവൈകിയും തുടർന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് ഭീകരനുൾപ്പെടെ രണ്ടുപേരെയാണു വധിച്ചത്. രഹസ്യവിവരത്തെത്തുടർന്നു മിർഹാമ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ചാവേർ ആക്രമണത്തിനുള്ള പാക് ഭീകരരുടെ ശ്രമം വെള്ളിയാഴ്ച സുരക്ഷാസേന വിഫലമാക്കിയിരുന്നു. ജമ്മു നഗരപ്രാന്തത്തിലുള്ള സുൻജ്വാനിലെ കരസേനാ ക്യാമ്പിനു സമീപം ആക്രമണം നടത്താനുള്ള ശ്രമമാണു സുരക്ഷാസേന വിഫലമാക്കിയത്. ഏറ്റുമുട്ടലിൽ CISF അസിസ്റ്റന്റ് എസ്പി പട്ടേൽ കൊല്ലപ്പെടുകയും 9 സുരക്ഷാ സൈനികർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom