എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന വകുപ്പുകള്‍ ലഭിക്കില്ല: ​ കര്‍ണാടക മുഖ്യമന്ത്രി

എല്ലാവര്‍ക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകള്‍ തന്നെ നല്‍കാന്‍ കഴിയില്ലെന്ന്​ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മെ . മന്ത്രിസ്ഥാനങ്ങളില്‍ ചിലര്‍ക്ക്​ അതൃപ്​തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക്​ പിന്നാലെയാണ്​ ബസവരാജ്​ ബൊമ്മെയുടെ വിശദീകരണം.

എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന മന്ത്രിസ്ഥാനം നല്‍കാനാവില്ല. അനന്ദ്​ സിങ്​ എന്‍റെ അടുത്തയാളാണ്​. ഞാന്‍ വിളിച്ച്‌​ സംസാരിച്ചാല്‍ പ്രശ്​നങ്ങളെല്ലാം തീരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ ആനന്ദ്​ സിങ്​ രംഗത്തെത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *