Flash News

കോൺ​ഗ്രസിലെ പ്രശ്നങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

കോൺ​ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ആ‍ർക്കും അം​ഗീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി. കോൺ​ഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺ​ഗ്രസിന് ഉള്ളിലുള്ളവ‍‍ർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അം​ഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിനൊപ്പം പ്രവ‍ർത്തിക്കാനുള്ള താൽപര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസ്സമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺ​ഗ്രസിൽ നിന്നാൽ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാ​ഗമായി പ്രവ‍ർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *