Flash News

മോൺസൻ വിവാദത്തിൽ സഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ എന്തിനാണ് മോൺസനെ കാണാൻ പോയതെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി സഭയി പറഞ്ഞു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും കേസിൽ കൂടുതൽ വ്യക്തത അന്വേഷണം പൂർത്തിയാക്കുമ്പോൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഇഡി അന്വേഷണത്തിന് ബെഹ്റ നിർദ്ദേശം നൽകിയത് സംശയം തോന്നിയതിനാൽ ആണെന്നും പിണറായി സഭയിൽ പറഞ്ഞു. കൂടാതെ കൊക്കുൺ സമ്മേളനത്തിൽ മോൺസൻ പങ്കെടുത്തതായി രജിസ്റ്ററിൽ ഇല്ലെന്നും അറിയിച്ചു. ഉന്നത നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം ശബരിമല ചെമ്പോല വ്യാജമെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ചെമ്പോലയുടെ ആധികാരികത പരിശോധിച്ച് കൊണ്ടിരിക്കുന്നതായും ചോദ്യങ്ങൾക്ക് മറുടിയായി പിണറായി വിജയൻ അറിയിച്ചു.

 

 

Comments: 0

Your email address will not be published. Required fields are marked with *