കൊവിഡ് വ്യാപനം : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകുമെങ്കിലും നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ സാദ്ധ്യതയില്ലെന്നാണ് സൂചന.

കടകളിലെത്താന്‍ വാക്‌സിന്‍, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് എത്രത്തോളം കര്‍ശനമാക്കണം, തുടര്‍നടപടികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. നിലവിലെ കൊറോണ സാഹചര്യവും യോഗം വിലയിരുത്തും.
സംസ്ഥാനത്ത് രോഗവ്യാപനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം.

Comments: 0

Your email address will not be published. Required fields are marked with *