Flash News

തലമുടി ആരോ​ഗ്യത്തോടെ വളരാൻ കോഫി ഹെയർ മാസ്ക്; തയ്യാറാക്കുന്നതിങ്ങനെ

നല്ല ഒരു കോഫി ദിവസത്തെ ഉന്മേഷമുള്ളതാക്കും. കോഫി ചർമ്മ സൗന്ദര്യത്തിന് ഉപയോ​ഗിക്കാറുമുണ്ട്. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമുള്ള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ കാക്കും. എന്നാൽ ആരോ​ഗ്യമുള്ള മുടി വളരാൻ കോഫി സഹായിക്കും എന്നറിയാമോ..? കോഫി കൊണ്ടുള്ള ഹെയർ മാസ്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

50 ഗ്രാം കാപ്പിപ്പൊടി 250 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം. ഈ കോഫീ മിശ്രിതം എല്ലാ ദിവസവും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കണം. ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒലീവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂൺ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഈ മാസ്കും സഹായിക്കും.

Comments: 0

Your email address will not be published. Required fields are marked with *