കോമഡി ചിത്രങ്ങളും വേണം, തിരക്കഥ കൈയിലുണ്ട് : ഷാഫി

ഒടിടി പ്ലാറ്റഫോമുകള്‍ ഈ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സാധാരണക്കാരിലേക്ക് വരെ ചെന്നെത്തുകയും, അവയില്‍ നിരവധി സിനിമകള്‍ റിലീസ് ആവുകയും ചെയ്യുന്നുണ്ട്. ഒടിടി റിലീസ് ലക്ഷ്യംവെച്ചുകൊണ്ട് സിനിമകളും സിരീസുകളും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഒടിടികളില്‍ കണ്ടുവരുന്ന ഹൊറര്‍ – ത്രില്ലര്‍ ഭ്രമം ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നു എന്ന് സംവിധായകന്‍ ഷാഫി അഭിപ്രായപ്പെട്ടിരിക്കുകയാണ്. പ്രശസ്ത റേഡിയോ എഫ്.എമ്മിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാഫി ഇതിനെ കുറിച്ച് മനസ്സ് തുറന്നത്.

ഷാഫിയുടെ വാക്കുകളിലേക്ക് :

“എനിക്കും ഇത്തരം സിനിമകള്‍ ഇഷ്ടമാണ്. എന്നാല്‍, കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അല്പം ആശ്വാസം നല്‍കാന്‍ കോമഡി ചിത്രങ്ങള്‍ക്ക് സാധിക്കും.

എന്റെ കൈയില്‍ തിരക്കഥയും അഭിനേതാക്കളും ഉണ്ട്. ആരെങ്കിലും സമീപിച്ചാല്‍ ചെയ്യാം. പക്ഷെ ഒടിടിയില്‍ കോമഡി ചിത്രങ്ങള്‍ ഹിറ്റ് ആകുമോ എന്ന് അറിയില്ല. പക്ഷെ, ടെലിവിഷനില്‍ വിജയിക്കും. ‘ഷെര്‍ലക് ടോംസ്’, ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്നീ ചിത്രങ്ങള്‍ ടെലിവിഷനില്‍ ഒരുപാട് തവണ സംപ്രേക്ഷണം ചെയ്തു. നല്ല സ്വീകാര്യതയാണ് ലഭിച്ചത്.”

Comments: 0

Your email address will not be published. Required fields are marked with *