കെഎസ്ആർടിസിയിൽ ആദ്യമായി കൊമേഷ്യൽ വിഭാ​ഗം രൂപീകരിക്കുന്നു

കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യൽ വിഭാ​ഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് & കൊറിയർ, അഡ്വൈസ്മെന്റ്, ബസ് ടെർമിനൽ കം ഷോപ്പിം​ഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാ​ഗം ആരംഭിക്കുന്നത്. ഇതിനായുള്ള അഞ്ചു ദിവസത്തെ മാർക്കറ്റിങ് ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ തുടക്കമായി.

ലോജിസ്റ്റിക്സ് ആൻഡ് കൊറിയർ സർവീസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വർദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ.എസ്.ആർ.ടി.സിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ജില്ലാ തലത്തിൽ ഓരോ ‍ഡിപ്പോകളിലും ചുമതല നൽകും. ആ ഡിപ്പോകളിൽ നിന്നും ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തും.

എസ്.സി.എം.എസ് ഗ്രൂപ്പ് രജിസ്ട്രാർ ഡോ. രാധ പി. തേവന്നൂർ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി. ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി.എച്ച്.ആർ ഡെപ്യൂട്ടി മാനേജർ ശ്രീമോൾ സെബാസ്റ്റ്യൻ, എം.ബി.എ വിഭാഗം അധ്യാപകരായ റിനു ജയപ്രകാശ്, ദേവി നായർ.എസ്. എന്നിവർ പങ്കെടുത്തു. ജൂലൈ രണ്ടിന് പരിശീലനം സമാപിക്കും. ഡോ. ശോഭാമേനോൻ, ഡോ.ദുലാരി.എസ്.എസ്, പി.ജി.ഡി.എം. മാർക്കറ്റിംഗ് എച്.ഒ.ഡിപ്രൊഫ.ചെറിയാൻ പീറ്റർ എന്നിവർ ക്ലാസുകൾ നയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *