വിജയ് ബാബുവിനെതിരായ പുതിയ മീടു; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ പുതിയ മീടു ആരോപണത്തിൽ പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണർ സി എച്ച് നാഗരാജു. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ ആരോപണം ഉയർന്നത്. വിഷയത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമല്ലെന്നും കമ്മീഷണർ അറിയിച്ചു. ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തെ കുറിച്ച് വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.