പുറത്തിറങ്ങാൻ ആരോഗ്യ പാസ് നിർബന്ധം; ഫ്രാൻസിൽ ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു

അൻപതുപേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യ പാസ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഫ്രാൻസിൽ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിനുപേർ തെരുവിലിറങ്ങി. കഫേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇരുന്നുള്ള ഭക്ഷണം, പൊതുഗതാഗതം തുടങ്ങിയവയ്ക്ക് കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന ആരോഗ്യ പാസ് ഹാജരാക്കണമെന്ന പുതിയ നിയമം നടപ്പിലാക്കാനിരിക്കെയാണ് ജനങ്ങൾ പ്രതിഷേധവുമായെത്തിയത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സർക്കാർ കടന്നുകയറുകയാണെന്നാരോപിച്ച് ജനങ്ങൾ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *