പലതരത്തിലുള്ള കഫേകൾ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു കോണ്ടം കഫേയാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

കോണ്ടം കൊണ്ടൊരു വിചിത്രമായ കഫേ!

പലതരത്തിലുള്ള കഫേകൾ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു കോണ്ടം കഫേയാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ട്രാവൽ കണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ മൊഹ്‌നിഷ് ദൗൽത്താനിയാണ് ബാങ്കോക്കിലെ ഈ കഫേ പരിചയപ്പെടുത്തി തന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ, അലങ്കാര പൂക്കൾ, വിളക്കുകൾ എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്.

സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം മുന്നോട്ട് കൊണ്ട് വന്നതെന്ന് കാബേജ് ആൻഡ് കോണ്ടംസ് ചെയർമാൻ മെച്ചായി വീരവൈദ്യ പറഞ്ഞു.ലൈംഗികബന്ധം, കുടുംബാസൂത്രണം, രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി കഫേ തമാശകളും ദൃശ്യങ്ങളും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനോടകം തന്നെ വീഡിയോ തരംഗമായി.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

 

Comments: 0

Your email address will not be published. Required fields are marked with *