ബംഗളൂരുവില്‍ കോംഗോ സ്വദേശിയുടെ മരണത്തിൽ സി.ഐ.ഡി അന്വേഷണം തുടങ്ങി

കോംഗോ സ്വദേശിയായ വിദ്യാര്‍ഥി ജെ.സി നഗര്‍ പൊലീസ്​ സ്​റ്റേഷനില്‍ കസ്​റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ സി.​ഐ .ഡി അന്വേഷണം തുടങ്ങി. ജെ.സി നഗര്‍ പൊലീസ്​ സ്​റ്റേഷനിലെത്തിയ അന്വേഷണ സംഘം പൊലീസുകാരില്‍നിനന്​ മൊഴിയെടുത്തു. മയക്കുമരുന്ന്​ ഇടപാടുകാരനാണെന്ന്​ ആരോപിച്ച്‌​ കഴിഞ്ഞ ഞായറാഴ്​ചയാണ്​ കോംഗോ സ്വദേശിയായ ജോണ്‍ മാലുവിനെ (27) പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. ചോദ്യം ചെയ്യലിനിടെ രാത്രി ഹൃദയസ്​തംഭനം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക്​ മാറ്റിയതായും തിങ്കളാഴ്​ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നെന്നുമാണ്​ പൊലീസ്​ വിശദീകരണം. മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്നതായി ലഭിച്ച വിവരത്തി​ന്റെ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡിയിലെടുത്തതെന്നും ഇയാളുടെ പക്കല്‍ നിന്ന്​ എം.ഡി.എം.എ മരുന്ന്​ കണ്ടെടുത്തതായും പൊലീസ്​ വാദിക്കുന്നു.
അതേസമയം, കോംഗോ സ്വദേശിയുടെ മരണകാരണം കണ്ടെത്താൻ ശരീരത്തില്‍നിന്നുള്ള സാമ്പിള്‍ ഫോറന്‍സിക്​ സയന്‍സ്​ ലബോറട്ടറിയിലേക്ക്​ അയച്ചു. കഴിഞ്ഞ ദിവസം ശിവാജി നഗറിലെ ബൗറിങ്​ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടം നടത്തിയെങ്കിലും റിപ്പോര്‍ട്ടില്‍ മരണകാരണം സൂചിപ്പിച്ചിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *