ദലിത് ബാലികക്ക് നീതിയില്ല , ബി.ജെ.പി ട്വിറ്ററിനെ ഭയപ്പെടുത്തുന്ന തിരക്കിലാണ് : കോണ്‍ഗ്രസ്

ബി.ജെ.പി നേതാക്കളും മോദി സര്‍ക്കാരും ട്വിറ്ററിനെ ഭയപ്പെടുത്തുന്ന തിരക്കിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . ഡല്‍ഹിയില്‍ 9 വയസുകാരി ശ്മശാനത്തിനുള്ളില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ച ചിത്രങ്ങള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല.

“ബി.ജെ.പിയുടെ പരാതിയനുസരിച്ച്‌ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 9 വയസുകാരിയായ ദലിത് പെണ്‍കുട്ടിക്ക് നീതി നല്‍കുന്നതിന് പകരം മോദി സര്‍ക്കാരും ബി.ജെ.പിയും ട്വിറ്ററിനെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയെ നിയമവിരുദ്ധമായി പിന്തുടരുകയാണെന്നും സുര്‍ജെവാല ആരോപിച്ചു .
ഇതിനെടുക്കുന്ന സമയം കൊണ്ട് മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒമ്പതു വയസുകാരിക്ക് നീതി നടപ്പിലാക്കാന്‍ വേണ്ടി സമയം ചെലവഴിച്ചിരുന്നുവെങ്കില്‍ ഡല്‍ഹി സുരക്ഷിതമായ സ്ഥലമായി മാറുമായിരുന്നുവെന്ന് രണ്‍ദീപ് സുര്‍ജെ വാല ചൂണ്ടിക്കാട്ടി

Comments: 0

Your email address will not be published. Required fields are marked with *