Flash News

‘കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ്’; ചർച്ചയോട് സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നും അതിൽ വേദനയുണ്ടെന്ന് ഉമ്മന്‍ചാണ്ടി. ചർച്ച ചെയ്ത് പരിഹരിക്കണമെന്ന സതീശന്‍റെ അഭിപ്രായത്തോട് യോജിപ്പാണെന്നും ചർച്ചയോട് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കൻഡ് എന്നതാണ് പുതിയ മുദ്രാവാക്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.ഡി സതീശന്‍റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

അതേമയം കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്‍റെ ചുമതല തനിക്കും കെ.പി.സി.സി അധ്യക്ഷനുമുണ്ട്. ഏത് സമയത്തും വന്ന് കാണാവുന്ന ആളാണ് ഉമ്മൻ ചാണ്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. ചർച്ചകൾ തുടരും. വിഡി സതീശന്‍ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *