Flash News

കോൺഗ്രസിന് സംഘപരിവാർ ശൈലി; എ വിജയരാഘവൻ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് പ്രവർത്തകർ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സംഘപരിവാർ ശൈലിയാണെന്നും എ വിജയരാഘവൻ ആരോപിച്ചു.

മരം മുറിക്കൽ വിവാദത്തിൽ സർക്കാർ ശക്തമായ നടപടിയെടുത്തു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റേത് വ്യക്തമായ നിലപാടാണെന്നും വ്യക്തമാക്കി.

പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച മുഴുവൻ തുകയും കുറയ്ക്കണം. പിണറായി സർക്കാർ ജനത്തിന് മുകളിൽ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. മാത്രമല്ല വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ ഈ മാസം 16 ന് സിപിഎം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *