Flash News

ലഖിംപൂർ സംഭവം; കേന്ദ്രമന്ത്രിയെ പുറത്താക്കണം;കോൺഗ്രസിന്‍റെ മൗനവ്രത പ്രക്ഷോഭം

ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസിന്റെ മൗനവ്രത പ്രക്ഷോഭം. ഇന്ന് രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ മൗനവ്രത സമരം നടത്തും.അജയ്കുമാർ മിശ്രയെ പുറത്താക്കണമമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ നേതാക്കൾ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാകും രാഷ്ട്രപതിയെ കാണുക.

അതേസമയം ലഖിംപൂരിൽ കൊല്ലപ്പെട്ട ക‍ർഷകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ ഭരണമുന്നണിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ബന്ദ് പുരോഗമിക്കുകയാണ്. പ്രതിയായ മന്ത്രി പുത്രനെതിരെ കർശന നടപടി വേണമെന്നും കുറ്റക്കാർക്കെല്ലാം തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. ഒരു ദിനം ജോലി നിർത്തിവച്ച് എല്ലാവരും സഹകരിക്കണമെന്ന് ശിവസേന-കോൺഗ്രസ്-എൻസിപി നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്കെതിരായ ഐക്യത്തിന്‍റെ പ്രദർശനമാക്കി ബന്ദിനെ മാറ്റാണാണ് മൂന്ന് പാർട്ടികളുടെ തീരുമാനം. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ പൊലീസിനെ നിരത്തുകളിൽ വിന്യസിക്കുമെന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *