Flash News
ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് പരിഗണനയില്‍

ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് പരിഗണനയില്‍

ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കുന്നത് പരിഗണയിലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പത്തനംതിട്ട ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഈ പരാതി പരിഗണിച്ചാണ് മൂന്നുപേർക്ക് സഞ്ചരിക്കാൻ ഇളവ് നൽകുന്നത് ആലോചിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യം പരിഗണിക്കുന്നതിനായി പ്രത്യേകം ഉത്തരവിറക്കുമെന്ന് ആന്റണി രാജു ഉറപ്പ് നൽകി. പത്തനംതിട്ട സ്വദേശി മധുസൂദനാണ് ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *