സാന്ത്വന പ്രവാസിദുരിതാശ്വാസനിധിയില്‍ റെക്കോര്‍ഡ് ഗുണഭോക്താക്കള്‍

സാന്ത്വന പ്രവാസിദുരിതാശ്വാസനിധിയില്‍ റെക്കോര്‍ഡ് ഗുണഭോക്താക്കള്‍

നോര്‍ക്ക റൂട്ട്സിന്റെ്പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോര്‍ഡ് സഹായവിതരണം. 4614 പേര്‍ക്കായി 30 കോടി രൂപയാണ് 2021-2022ല്‍ വിതരണം ചെയ്തത്.
പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്-853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചു പേരാണ് ഇവിടെ ഗുണഭോക്താക്കള്‍.

കൊല്ലം-715, തിരുവനന്തപുരം-675 , മലപ്പുറം-521, കോഴിക്കോട്-405, പാലക്കാട്-265, ആലപ്പുഴ-255, എറണാകുളം-250, കണ്ണൂര്‍-205, പത്തനംതിട്ട-200, കാസര്ഗോഡ്-105, കോട്ടയം-150, വയനാട്-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.

2017-18 വര്‍ഷത്തില്‍ 1053 പേര്‍ക്കാണ് സ്വാന്ത്വന വഴിയുള്ള സഹായം ലഭിച്ചത്. 6.30 കോടി രൂപയാണ് അക്കൊല്ലം വിതരണം ചെയ്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 4156, 4102, 4445എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. യഥാക്രമം 25 കോടി, 24.25 കോടി, 27 കോടി വീതം ആ വര്‍ഷങ്ങളില്‍ തുക വിതരണം ചെയ്തു.

തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസിമലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 100000 രൂപ, പെണ്‍മക്കളുടെ വിവാഹാ വശ്യത്തിന് 15000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍വാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *