Flash News

മേയർക്കെതിരായ വിവാദ പരാമർശം; കെ മുരളീധരനെതിരെ കേസെടുത്തു

തിരുവനന്തപുരം നഗരസഭ മേയർക്കെതിരായ വിവാദ പരാമർശത്തിൽ കെ മുരളീധരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയതിനാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്നും വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്ന് മുരളീധരൻ പറഞ്ഞത്. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിൻറെ സമരത്തിലായിരുന്നു മുരളീധരൻറെ പരാമർശം.

 

മുരളീധരൻ എം.പിയുടെ വാക്കുകൾ:

” കാണാൻ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായിൽ നിന്നും വരുന്നത് കൊടുങ്ങല്ലൂർ ഭരണിപാട്ടിനേക്കാൾ ഭയാനകമായ വർത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിർത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തിൽ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കിൽ മേയറെ നോക്കി കനക സിംഹാസനത്തിൽ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’

 

 

Comments: 0

Your email address will not be published. Required fields are marked with *