Flash News
സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി നടൻ സിദ്ധാർത്ഥ്

സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി നടൻ സിദ്ധാർത്ഥ്

സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. അതിനേക്കാൾ ദയ എന്നിലുണ്ടെന്ന് എനിക്കറിയാം. ആ തമാശയെക്കുറിച്ചാണെങ്കിൽ, നല്ലൊരു തമാശയായിരുന്നില്ല അത്. ആ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. അതേസമയം, നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റിൽ ഉണ്ടായിരുന്നില്ല. ഞാനും ഒരു ഫെമിനിസ്റ്റ് തന്നെയാണ്. അതിൽ ലിംഗ വ്യത്യാസമില്ലെന്ന് ഉറപ്പു തരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശവും ഇല്ലായിരുന്നു. കത്ത് സ്വീകരിച്ച് ഈ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കരുതുന്നു. താങ്കൾ എപ്പോഴും എൻ്റെ ചാമ്പ്യനാണ്.”- സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *