‘നന്മയുള്ള ലോകമേ’ വിവാദത്തില്‍; ഇഷാന്‍ ദേവ് കള്ളം പറയുന്നുവെന്ന് വരികളെഴുതിയ മാധ്യമപ്രവര്‍ത്തകന്‍

പ്രളയമെന്ന വലിയ പ്രതിസന്ധി കേരളം നേരിട്ടപ്പോൾ പുറത്തിറങ്ങിയ പാട്ടാണ് നന്മയുള്ള ലോകമേ. പ്രളയകാലത്ത് പുറത്തിറങ്ങിയ പാട്ടിനെ പിന്നീടങ്ങോട്ടുള്ള പ്രതിസന്ധികളിലെല്ലാം കേരളം ഓർത്ത് പാടി.വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളം പുറത്തിറക്കിയ ഈ പാട്ട് പ്രളയം നേരിട്ട കേരളത്തിന്റെ അതിജീവനഗാനമായിട്ടാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഈ പാട്ട് വിവാദത്തിലായിരിക്കുകയാണ്.

പാട്ടിന് സംഗീതം നല്‍കി പാടിയ ഇഷാന്‍ ദേവ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇഷാൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് ആരോപണം. താന്‍ ചെന്നൈയിലായിരുന്ന സമയത്താണ് നന്മയുള്ള ലോകമേ ചെയ്തത് എന്നാണ് ഇഷാന്‍ അഭിമുഖത്തില്‍ പറയുന്നത്. കേരളത്തിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നെങ്കിലും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും അയച്ചുകൊടുക്കുന്നതടക്കമുള്ള പല പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കാളിയായിരുന്നെന്നും അതെല്ലാമാണ് ഈ പാട്ടിന്റെ പിറവിക്ക് കാരണമായതെന്നും ഇഷാന് പറഞ്ഞിരുന്നു.ഈ കാര്യങ്ങള്‍ വീഡിയോ ആക്കാമെന്നും അതിന് മ്യൂസിക് ചെയ്യാമെന്നും ഒരു സുഹൃത്തിനോട് പറയുകയും അങ്ങനെ ആ പാട്ട് എഴുതുകയുമായിരുന്നുവെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.

പാട്ടിന് വരികളെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജോയ് തമലവും വിഷയത്തില്‍ ഇഷാനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ‘നന്മയുള്ള ലോകമേ’ എന്ന അതിജീവന ഗാനം എങ്ങനെയാണ് ഉയിര്‍കൊണ്ടതെന്ന് കവിയായ എനിക്കും ന്യൂസ് 18 കേരളം എന്ന ചാനലിനും നന്നായി അറിയാം.ഇഷാന്‍ ദേവെന്ന സംഗീത സംവിധായകന്‍ ഒരുളുപ്പുമില്ലാതെ നുണ പറയുന്നത് കേട്ട് ലജ്ജ തോന്നുന്നു. അറപ്പുളവാക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ ഒഴിവാക്കാമായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ആ അഭിമുഖം തിരുത്തണമെന്നാണ് അപേക്ഷ.നുണപറഞ്ഞ് ക്രെഡിറ്റ് എടുക്കുന്നവര്‍ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലെന്ന് പറയും. സത്യം അറിയുന്ന മലയാളികള്‍ ലോകമെങ്ങും ഉണ്ട്.അവര്‍ക്കെന്റെ സ്‌നേഹാഭിവാദ്യങ്ങള്‍,’ ജോയ് തമലം വീഡിയോക്ക് താഴെ എഴുതിയ കമന്റില്‍ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *