എങ്ങനെയൊരു കൂൾ ഡാഡിയാവാം?

നിങ്ങളൊരു അച്ഛനാണോ ? അതെ എന്നായിരിക്കും നിങ്ങളിലെ പലരും പറയുന്നത്. നിങ്ങളൊരു നല്ല അച്ഛനാണോ? അത് ഒരുപക്ഷേ നിങ്ങളെ കുഴപ്പിക്കുന്ന ചോദ്യമായിരിക്കും. പേരന്റിങ് എന്നത് ഉത്തരവാദിത്തമുള്ള ഒരു കടമയാണ്. പലർക്കും പലപ്പോഴും അതിൽ വീഴ്ചകൾ സംഭവിക്കാറുണ്ട്. ജോലി തിരക്കുകൾക്കിടയിൽ പല പുരുഷന്മാരും തങ്ങളുടെ കുടുംബത്തെ മറക്കാറുണ്ട്. അച്ഛനും അമ്മയും തിരക്കുകളിലേക്ക് മറയുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് കുഞ്ഞുങ്ങളുടെ ജീവിതമാണ്. പലപ്പോഴും മകനും അമ്മയും തമ്മിൽ നല്ലൊരു ബോണ്ട് ഉണ്ടായെന്നു വരും പക്ഷേ മകൻ വളർന്നു വരുന്നതനുസരിച്ച് അച്ഛനും മകനും തമ്മിലുള്ള ദൂരം അകന്നുപോവാറുണ്ട്. എന്നാൽ പല പഠനങ്ങളിലും എങ്ങനെ മകനുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാൻ അച്ഛൻ കഴിയുന്നതെന്ന് പറയുന്നുണ്ട്. അത് ഫോള്ളോ ചെയ്ത പല അച്ഛന്മാർക്കും തന്റെ ആൺ മക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നുണ്ട്.

* അച്ഛൻ എപ്പോഴും മാതൃകയാവുക- ഓരോ മകന്റെയും ആദ്യ സൂപ്പർ ഹീറോ അവരുടെ അച്ഛനാണ്. അച്ഛനെയാണ് ഒരു കുട്ടി ആദ്യം നോക്കി കണ്ടു പഠിക്കാൻ ശ്രമിക്കുന്നത്. തന്റെ അച്ഛൻ മറ്റുളവരോട് എങ്ങനെ പെരുമാറുന്നുവെന്ന് ഇതിൽ പ്രധാനപ്പെട്ട കാര്യമാണ്. ഇതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുകയും. അച്ചനുമായി മകൻ നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു.

*തൊഴിലിടങ്ങളിലെ സ്ട്രെസ് വീട്ടിൽ കാണിക്കാതിരിക്കുക- പല ബന്ധങ്ങളുടെയും തകർച്ചയുടെ മൂല കാരണം തൊഴിലിടങ്ങളിൽ പുരുഷന്മാർ അനുഭവിക്കുന്ന സ്ട്രെസ് മുഴുവൻ തീർക്കുന്നത് കുടുംബത്തോടാണ്. ഒരുപക്ഷേ വീട്ടിൽ വന്ന് ഭാര്യയുമായി വഴക്ക് കൂടുമ്പോൾ അല്ലെങ്കിൽ ഓഫീസ് കോളുകൾ വിളിക്കുമ്പോൾ എല്ലാം ആ വീട് നെഗറ്റീവ് ആവുകയും അത് വളർന്നു വരുന്ന മകനിൽ ബാധിക്കുന്നു. അച്ഛനോടുള്ള മതിപ്പ് മക്കൾക്ക് ഇതിലൂടെ ഇല്ലാതാവാനും മറ്റു കംഫോർട് സ്പേസുകൾ കണ്ടെത്താനും കാരണമാവുന്നു.

*കുട്ടികളെ കൂടുതൽ ശ്രദ്ധ കൊടുക്കുക- വളർന്നു വരുന്നതനുസരിച്ച് കുട്ടികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. മകൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പ്രശംസിക്കാനും മറക്കരുത്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യമെടുക്കുകയും അവരുടെ സുഹൃത്തായി മാറാനും ശ്രമിക്കുക. ഓരോ ദിവസത്തെയും വിശേഷങ്ങൾ പങ്കുവയ്ക്കാനായി സമയം ചെലവഴിക്കുന്നത് ഒരു സൗഹൃദ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗമാണ്. കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതും അവരുമായുള്ള ബന്ധം വള‍ർത്താൻ നല്ലൊരു മാ‍‍ർ​ഗമാണ്.

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *