കൊച്ചിയിലെ അടിപൊളി ബിരിയാണിയിടങ്ങൾ!
കൊച്ചിയിലേയ്ക്ക് ഒരു യാത്ര പോകുന്നുണ്ടോ നിങ്ങൾ? അവിടെ എവിടന്നാണ് നല്ല മണവും രുചിയും ഉള്ള ബിരിയാണി കിട്ടുന്നതെന്നു അറിയാമോ ? ബിരിയാണിയെ പറ്റി ആലോചിക്കുമ്പോ തന്നെ വായിൽ കപ്പൽ ഓടും അല്ലെ? ഏതു ഭക്ഷണപ്രേമിയുടേയും മെനുവിലെ പ്രധാന വിഭവമാണ് ബിരിയാണി. മലയാളി വല്ലപ്പോഴും കഴിക്കുന്ന ബിരിയാണിക്ക് എന്നും ആളുകൾ കൂടുതൽ ആണ്രു. മലയാളികൾക്ക് ആഘോഷങ്ങൾ എന്ന് പറഞ്ഞാൽ ബിരിയാണി ഒരു വീക്നെസ് ആണ്. നമ്മുടെ കൊച്ചിയിലും അടിപൊളി ബിരിയാണി സ്പോട്ടുകളുണ്ട്.
1. ബാർബിക്യു നേഷൻ
ഏതു ഭക്ഷണ പ്രേമികളുടെയും മനസ്സും വയറും നിറയ്ക്കാൻ പോന്ന വിഭവങ്ങൾ ബാർബിക്യു നേഷനിലുണ്ട്. മിക്ക ഫാസ്റ്റ്ഫുഡും ഒരു കുടക്കീഴിൽ ലഭിക്കുന്ന സ്ഥലങ്ങളിലൊന്ന്. ഇവിടുത്തെ ബിരിയാണിയും രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബിരിയാണി പോലെ ഇവിടുത്തെ അന്തരീക്ഷവും പകരം വയ്ക്കാനാവാത്തതാണ്. വില താരതമ്യേന കൂടുതലാണെങ്കിലും ഭക്ഷണം ആസ്വദിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല.
2 കായീസ് ബിരിയാണി
എല്ലാക്കാലത്തും സ്പെഷൽ കസ്റ്റമേഴ്സുണ്ട് മട്ടൻ ബിരിയാണിക്ക്. കൊച്ചിയിലെ കായീസിലെ മട്ടൻ ബിരിയാണിയുടെ രുചി ഒന്നു വേറേതന്നെയാണ്. പച്ചക്കറിയിൽനിന്നു സംസ്കരിച്ചെടുത്ത കൊഴുപ്പാണ് കായീസിന്റെ ബിരിയാണിയുടെ രുചി രഹസ്യങ്ങളിലൊന്ന്. രണ്ടു കായീസ് ബിരിയാണി കടകളാണ് കൊച്ചിയിലുള്ളത്. മട്ടൺ ബിരിയാണി ഇഷ്ടമാണെങ്കിൽ താങ്ങാവുന്ന വിലയിൽ കായീസിൽനിന്നു ബിരിയാണി കഴിക്കാം.
3 പാരഗൺ
പാരഗണിലെ ബിരിയാണി രുചിക്കാൻ വിമാനം കയറി വരെ വരുന്നവരുണ്ടെന്നാണ് കോഴിക്കോട്ടെ ചൊല്ല്. നല്ല കോയിക്കോടൻ ചിക്കൻ ബിരിയാണി കൊച്ചിയിൽ കഴിക്കാൻ പൂതി തോന്നിയാൽ പോരൂ ലുലു മാളിലേക്ക്. രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പാരഗണിൽ വിലയുടെ കാര്യത്തിൽ പ്രത്യേകിച്ച് കുറവൊന്നുമില്ല.
4 പണ്ടാരീസ് ബിരിയാണി
കൊച്ചിയിൽ കിട്ടുന്ന ഏറ്റവും രുചിയേറും ബീഫ് ബിരിയാണി പണ്ടാരീസിലാണ് വിളമ്പുന്നത്. ആവി പറക്കുന്ന നീളൻ ബിരിയാണി അരിയും മസാല കലർന്ന വെന്തുടഞ്ഞ ബീഫും ഒരിക്കൽ പോയവരെ വീണ്ടും പണ്ടാരീസിലേക്ക് വിളിച്ചുകൊണ്ടിരിക്കും. കൊച്ചിയിൽ രണ്ട് പണ്ടാരീസാണുള്ളത്. വിലയോ തുച്ഛം, രുചിയോ മെച്ചമുള്ള പണ്ടാരീസ് ഏതൊരു ഭക്ഷണപ്രേമിയുടെയും ഇഷ്ടകേന്ദ്രമാണ്.
5 ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി
കളമശേരി ഡെക്കാത്ലണിൽ എന്തെങ്കിലും വാങ്ങാൻ പോകുന്നുണ്ടോ? തൊട്ടടുത്തുള്ള തലപ്പാക്കട്ടി ബിരിയാണി രുചിക്കാൻ പാകത്തിലുള്ള സമയത്താണോ എന്ന കാര്യം കൂടി മനസ്സിൽ വച്ചോളൂ. നിരാശപ്പെടേണ്ടി വരില്ല. രാവിലെ 11 മുതൽ രാത്രി 11 വരെ തലപ്പാക്കട്ടി ബിരിയാണി റസ്റ്ററന്റ് തുറന്നിരിക്കും.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom