Flash News

മാംസ്യ ഉൽപാദനത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; മന്ത്രി ജെ ചിഞ്ചു റാണി

മാംസ്യ ഉൽപാദനത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 120 പോത്ത് കിടാക്കളേയും 12 പശുക്കളേയും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാംസ്യഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ.

മാംസ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി വലിയൊരു ലക്ഷ്യം സർക്കാരിന്റെ മുൻപിലുണ്ട്. പോൾട്രി ഡെവലപ്മെൻറ് കോർപ്പറേഷൻ മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ, കെ എൽ ഡി ബോർഡ്‌ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ ഈ ലക്ഷ്യം സാർഥകമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

കഴിഞ്ഞ അഞ്ചു വർഷക്കാലം ആശ്രയ പദ്ധതി പ്രകാരം വിധവകളായ സ്ത്രീകൾക്ക് 10 കോഴികൾ വീതവും അവയ്ക്കാവശ്യമായ തീറ്റയും, മരുന്നും സൗജന്യമായി നൽകി. ആയിരക്കണക്കിന് അമ്മമാരുടെ കൈകളിൽ ഈ സഹായം എത്തിക്കുവാൻ സാധിച്ചു.

വിദ്യാർഥികൾക്ക് കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിലൂടെ അഞ്ചു കോഴി കുഞ്ഞുങ്ങളും അവയ്ക്കാവശ്യമായ തീറ്റയും നൽകി വിദ്യാർത്ഥികളിലൂടെ മാംസ്യോൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

പാലുല്പാദനത്തിൽ ഏകദേശം സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുള്ള ഒരു ഘട്ടത്തിലാണ് നാമിപ്പോൾ.

കേന്ദ്ര സർക്കാരിൻറെ പ്രത്യേക പദ്ധതിയുമായി സഹകരിച്ചുകൊണ്ട് കേരളത്തിൽ 30 ലക്ഷം പശുക്കളെ വളർത്തുന്നുണ്ട്. അതിൽ ഒരു ലക്ഷം പശുകൾക്ക് ഒരു മൊബൈൽ യൂണിറ്റ് എന്ന കണക്കിൽ 30 മൊബൈൽ യൂണിറ്റുകളാണ് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഒരു മൊബൈൽ യൂണിറ്റ് വൈക്കം നിയോജക മണ്ഡലത്തിന് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

തീറ്റപ്പുൽകൃഷി വ്യാപകമാക്കാൻ ഉള്ള പദ്ധതികൾ വനിതകൾ ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു.തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് തരിശായസ്ഥലങ്ങളിൽ തീറ്റപ്പുൽകൃഷി ഏറ്റെടുക്കാൻ കഴിഞ്ഞാൽ അത് നല്ലൊരു വരുമാന മാർഗ്ഗമായി വീട്ടമ്മമാർക്ക് ലഭിക്കു മെന്നു മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിനോടനുബന്ധിച്ച് പഞ്ചായത്തിൻറെ പരിധിയിലുള്ള ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഇൻസെന്റീവും, 40 കുടുംബങ്ങൾക്ക് കന്നുകുട്ടി പരിപാലനത്തിനുള്ള ധനസഹായവും മന്ത്രി നൽകി. പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കുകയും ചെയ്തു

കാട്ടിക്കുന്ന് എസ്എൻഡിപി ഹാളിൽ ചേർന്ന യോഗത്തിൽ വൈക്കം എംഎൽഎ സി കെ ആശ അധ്യക്ഷത വഹിച്ചു.ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുകന്യ സുകുമാരൻ സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണി, പഞ്ചായത്ത് പ്രസിഡൻറ് വൈസ് പ്രസിഡണ്ട് കെ കെ രമേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബാബു, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമൽരാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗമായ ജസീല നവാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിൽ മുണ്ടക്കൽ, അഡ്വ. കെ വി പ്രകാശൻ റെജി മേച്ചേരി, ഡോ. പി വി കവിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *