കോവാക്​സിനെടുത്ത പ്രവാസിക്ക് കോവിഷീല്‍ഡ് നൽകണം : ഹൈക്കോടതിയില്‍ ഹർജി

കോ​വാ​ക്‌​സി​ന് സൗദി അറേബ്യ നിലവിൽ അംഗീകാരം നൽകിയിട്ടില്ല. അത് കൊണ്ട് തന്നെ നിരവധി പ്രവാസി മലയാളികൾ ആണ് തിരിച്ചു പോകാൻ പറ്റാതെ സംസ്ഥാനത്ത് ഉടനീളം ഉള്ളത്. ര​ണ്ട് ഡോ​സ് കോ​വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടും സൗ​ദി അ​റേ​ബ്യ​യി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തി​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി ശ്രീ​ക​ണ്​​ഠ​പു​രം ഐ​ച്ചേ​രി സ്വ​ദേ​ശി ടി.​കെ. ഗി​രി​കു​മാ​റാ​ണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കോവി ഷിൽഡ് വാക്സിൻ നല്കണം എന്നാണ് ഇദ്ദേഹത്തിന്റെ ഹർജിയിലെ ആവശ്യം. ദു​ബൈ​യി​ലും പി​ന്നീ​ട് സൗ​ദി​യി​ലു​മാ​യി 26 വ​ര്‍ഷ​ത്തോ​ളം ജോ​ലി ചെ​യ്ത​യാ​ളാ​ണ് ഗി​രി​കു​മാ​ര്‍. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് ന​ല്‍കി​യി​രു​ന്ന കോ​വാ​ക്‌​സി​ന്‍ ര​ണ്ട് ഡോ​സും എ​ടു​ത്തി​രു​ന്നു. വാ​ക്‌​സി​നെ​ടു​ത്തി​ട്ട് മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി. എ​ന്നാ​ല്‍, കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍ക്ക് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു. കോ​വി​ഷീ​ല്‍​ഡ് വാ​ക്​​സി​നാ​ണ് അ​വി​ടെ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​യാ​ള്‍ക്ക് മൂ​ന്നാ​മ​തൊ​രു വാ​ക്‌​സി​ന്‍ ന​ല്‍കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ് മ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കാ​ന​ഡ, ഇ​സ്രാ​യേ​ല്‍, സ്‌​പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ മൂ​ന്നാ​മ​തും വാ​ക്‌​സി​ന്‍ ന​ല്‍കു​ന്നു​ണ്ടെ​ന്ന കാ​ര്യം കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹർജി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Comments: 0

Your email address will not be published. Required fields are marked with *