Flash News

എംപി, എംഎൽഎ ദമ്പതിമാരുടെ ഹർജി തള്ളി

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിലെത്തി ‘ഹനുമാൻ ചാലീസ’ സൂക്തങ്ങൾ ഉറക്കെച്ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് അറസ്റ്റിലായ എംപി, എംഎൽഎ ദമ്പതിമാരുടെ ഹർജി തള്ളി ഹൈക്കോടതി.തങ്ങൾക്കെതിരെ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമരാവതിയിലെ എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും നൽകിയ ഹർജിയാണ് ബോംബെ ഹൈക്കോടതി തളളിയത്. കേസിൽ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനപ്രതിനിധികളായാൽ അൽപം ഉത്തരവാദിത്തം കാണിക്കണമെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ പി ബി വരാലെയും എസ് എം മോദകും വ്യക്തമാക്കി. ഒരാൾ മറ്റൊരാളുടെ വീട്ടിൽ എത്തി അവിടെ വച്ച് മതസൂക്തങ്ങൾ ഉറക്കെച്ചൊല്ലുന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. ഇതൊരു ക്രമസമാധാനപ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്ന സംസ്ഥാനസർക്കാരിന്‍റെ ആശങ്ക ന്യായമാണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.

Comments: 0

Your email address will not be published. Required fields are marked with *