ഡോക്​ടറെ മര്‍ദിച്ച കേസിൽ ​പഞ്ചായത്ത്​ പ്രസിഡന്‍റിന്​ മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ കൈ​ന​ക​രി​യി​ല്‍ ഡോ​ക്​​ട​റെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റി​ന് ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ എം.​സി. പ്ര​സാ​ദി​നാ​ണ് ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്​​ജി കെ.​കെ. സു​ജാ​ത ഉ​പാ​ധി​ക​ളോ​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഈ ​മാ​സം 11നു മുൻപ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മുൻപാകെ ഹാ​ജ​രാ​ക​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട​ണ​മെ​ന്നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.
ക​ഴി​ഞ്ഞ​മാ​സം 24ന് ​വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഡോ​ക്​​ട​ര്‍​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും മ​ര്‍​ദി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും നെ​ടു​മു​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സി​ല്‍ സി.​പി.​എ​മ്മു​കാ​ര​നാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഒ​ന്നാം​പ്ര​തി​യാ​ണ്.

Comments: 0

Your email address will not be published. Required fields are marked with *