Flash News

കൊവിഡ് വാക്സിനിൽ പുത്തൻ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നു

കൊവിഡ് വൈറസിന്റെ നിരവധി വകഭേദങ്ങൾ ആണ് ലോകത്തുടനീളം കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യ. വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ അടിസ്ഥാനമാക്കി വാക്സിൻ നിർമ്മിക്കാൻ ഉടൻ പരീക്ഷണം ആരംഭിക്കും. തുടർച്ചയായി വകഭേദം സംഭവിക്കുന്ന വൈറസിനെതിരെ ഫലപ്രദം ആകുമെന്നാണ് വിലയിരുത്തൽ.വുഹാനിൽ ഉണ്ടായ കൊവിഡ് വകഭേദത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇതുവരെ വാക്സിൻ നിർമ്മിച്ചിരുന്നത്.ഡെൽറ്റയോടൊപ്പം മറ്റൊരു വകഭേദം സംയോജിപ്പിച്ചു ആകും പരീക്ഷണം നടത്തുക.സർക്കാർ സ്ഥാപനങ്ങളും രാജ്യത്തെ പ്രധാനപ്പെട്ട കമ്പനികളായും ചേർന്നാകും പരീക്ഷണം നടത്തുക.

Comments: 0

Your email address will not be published. Required fields are marked with *