തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. പുതുവർഷത്തിന് തൊട്ടുമുൻപായാണ് താരം കോവിഡ് ബാധിതയായത്. എല്ലാ രോ​ഗലക്ഷണങ്ങളും തനിക്കുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും താരം ട്വിറ്ററിൽ കുറിച്ചു. എല്ലാ മുന്‍കരുതലും സുരക്ഷയും എടുത്തിട്ടും പുതു വര്‍ഷത്തിന് തൊട്ടു മുന്‍പായി എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിങ്ങള്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ആഴ്ചകളില്‍ ഒന്നായി ഇത് മാറി. ഇപ്പോള്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ വാക്‌സിനേഷന് നന്ദി. എല്ലാവരും മുന്‍പ് ചെയ്തിരുന്ന എല്ലാ മുന്‍കരുതലും തുടരൂ. രോഗം മാറി ഉടനെ വീട്ടിലേക്ക് പോകാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മികച്ച കുടുംബത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.- തൃഷ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *