ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് ആറര ലക്ഷത്തിലധികം പേർക്ക്; മരണസംഖ്യ പതിനായിരത്തിലധികം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 20,23,52,617 ആയി ഉയർന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 42.89 ലക്ഷമായി. നിലവിൽ ഒരു കോടി അറുപത്തിരണ്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിൽ നിന്നാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. 6.32 ലക്ഷം പേർ മരിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ 44,643 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 4.26 ലക്ഷം പേർ മരിച്ചു. നിലവിൽ 4.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പത്ത് ലക്ഷം പേർ രോഗമുക്തി നേടി. ഇതുവരെ 49.5 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *