കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന് തീരുമാനം; പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് അനുമതിയില്ല; ചൊവ്വാഴ്ച വീണ്ടും യോ​ഗം

സംസ്ഥാനത്ത് ടിപിആർ നിരക്ക് കുറയാത്തതിനാൽ കൂടുതൽ ലോക്ഡൌൺ ഇളവുകളില്ല.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും.

ഞായറാഴ്ച പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇതിനും അനുമതി നൽകിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും.

ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ എന്നതിൽ തീരുമാനം ഉണ്ടായേക്കും.

 

Comments: 0

Your email address will not be published. Required fields are marked with *