രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 2,568 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാൾ കൊവിഡ് കേസുകളിൽ 18.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം 3000ന് മുകളിലായിരുന്നു കൊവിഡ് കേസുകൾ. നിലവിൽ 19,147 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2911 പേർ കൂടി രോഗമുക്തി നേടിയതായും 20 പേർ വൈറസ്ബാധയെ തുടർന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ. 1076 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തർപ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom