Flash News

ഗോരക്ഷ ആക്രമണം ഐ .ജി അന്വേഷിക്കും

മ​ഞ്ചേ​ശ്വ​രത്ത് വ​ള​ര്‍​ത്താ​ന്‍ ​വേ​ണ്ടി ​വാ​ങ്ങി​യ പ​ശു​വി​നെ​യും പ​ശു​ക്കു​ട്ടി​യെ​യും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ഓ​ട്ടോ റി​ക്ഷ ക​ല്ലി​ട്ട് ത​ക​ര്‍​ത്ത സം​ഭ​വം ഐ.​ജി അ​ന്വേ​ഷി​ക്കും. പ​രാ​തി ന​ല്‍​കി​യി​ട്ടും പൊലീസ് കേസെടുക്കാൻ തയ്യാർ ആകാതെ വന്നതോടെ​ പ​രാ​തി​ക്കാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി​​യെ സമീപിക്കുകയായിരുന്നു . തുടർന്ന് പൊ​ലീ​സിന്റെ ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച അ​ന്വേ​ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഡി.​ജി.​പി​ക്ക് നി​ര്‍​ദേ​ശം
ന​ല്‍​കി. ഇതിനെ തു​ട​ര്‍​ന്നാ​ണ് അന്വേഷണത്തിന് ​ ഐ.​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സിന്റെ വീ​ഴ്ച അ​ന്വേ​ഷി​ച്ച്‌​ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ഐ.​ജി​യോ​ട് ഡി.​ജി.​പി​യും നി​ര്‍​ദേ​ശി​ച്ചു.
തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഉ​പ്പ​ള പ്ര​താ​പ് ന​ഗ​റി​ലാ​ണ് ഗോ​ര​ക്ഷ പ്ര​വ​ര്‍​ത്ത​കന്റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി.​പി.​എം സോ​ങ്കാ​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പ്ര​താ​പ് ന​ഗ​ര്‍ സ്വ​ദേ​ശി​യു​മാ​യ ഹാ​രി​സിന്റെ (31) ഓ​ട്ടോ​യാ​ണ്​ ക​ല്ലി​ട്ട് ത​ക​ര്‍​ത്ത​ത്. അ​ക്ര​മ​സം​ഭ​വ​ത്തി​ല്‍ കുമ്പള പൊ​ലീ​സി​ല്‍ ഹാ​രി​സ് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ കേ​സെ​ടു​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ന​ഷ്​​ട​പ​രി​ഹാ​രം താ​ന്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട് ത​രാ​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍​കി കുമ്പള സി.​ഐ പ്ര​മോ​ദ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന​താ​യി ഹാ​രി​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Comments: 0

Your email address will not be published. Required fields are marked with *