” അക്രമം തടഞ്ഞില്ല, പകരം കേസെടുത്തിട്ടുണ്ട് ” : സിപിഎം പ്രവര്‍ത്തകര്‍ വയോധികനെ ആക്രമിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ടയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വയോധികനെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്തു പൊലീസ്. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ സഞ്ജുവിന്റെ നേതൃത്വത്തില്‍ 72 വയസുകാരനെ
പൊലിസ് നോക്കി നിൽക്കെ വെട്ടി പരിക്കേല്‍പ്പിച്ചത്. തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘം ആക്രമിച്ചത്. ജെസിബി ഉപയോഗിച്ച്‌ മതില്‍ തകര്‍ക്കുകയും ചെയ്തു. രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. പൊലിസ് നോക്കി നിൽക്കെയാണ് രമണനെ വെട്ടി പരിക്കേല്‍പ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *