” പൊലീസ് നോക്കുകുത്തി” സിപിഎം സംഘം വീട്ടില്‍ കയറി 71കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ടയിൽ പൊലീസ് നോക്കിനില്‍ക്കെ 71കാരനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുറ്റൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് വയോധികന് നേരെ ആക്രമണം ഉണ്ടായത്.കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ജുവും സംഘവുമാണ് ആക്രമണം നടത്തിയത്. വഴി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. തൊങ്ങലിയില്‍ രമണനാണ് വെട്ടേറ്റത്.
ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ജെസിബി ഉപയോഗിച്ച്‌ ഇദ്ദേഹത്തിന്റെ വീടിന്റെ മതില്‍ പൊളിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് മതില്‍ പൊളിച്ചുനീക്കിയത്.

Comments: 0

Your email address will not be published. Required fields are marked with *