ക്രിയേറ്റീവ് ഫിലിം അവാർഡ്:മികച്ച ചിത്രം ജോജി, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, നടൻ ജോജു

ക്രിയേറ്റീവ് ആർട്സ് ആന്റ് കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ടൈം ആൻറ് ഫൈവും സംയുക്തമായി സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്(ചിത്രം :നായാട്ട് ), മികച്ച നടൻ ജോജു ജോർജ് (നായാട്ട്,മധുരം ), മികച്ച നടൻ :ജോജു ജോർജ് (നായാട്ട്,മധുരം ). മികച്ച നടി :നിമിഷ സജയൻ (നായാട്ട്, മാലിക് ) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർ ഓഫ് ദി ഇയറായി ബേസിൽ ജോസഫിനെ തിരഞ്ഞെടുത്തു( മിന്നൽ മുരളി, ജാൻ.എ.മൻ ). ദശക താരമായി സുരാജ് വെഞ്ഞാറമൂടിനെയും തിരഞ്ഞെടുക്കപ്പെട്ടു.

 

മികച്ച സ്വഭാവ നടൻ : ഗുരു സോമസുന്ദരം( മിന്നൽ മുരളി ). മികച്ച ക്യാരക്ടർ നടി :ഗ്രേസ് ആന്റണി (കനകം കാമിനി കലഹം ). മികച്ച സപ്പോർട്ടിംഗ് നടൻ :ജാഫർ ഇടുക്കി( നായാട്ട്, ചുഴൽ ). മികച്ച സപ്പോർട്ടിംഗ് നടി : ഉണ്ണിമായ പ്രസാദ്(ജോജി). മികച്ച തിരക്കഥ :ശ്യാം പുഷ്കരൻ (ജോജി ). മികച്ച സംഗീത സംവിധായകൻ :ഷാൻ റഹ്മാൻ ( “ഉയിരേ…”.ചിത്രം: മിന്നൽ മുരളി). മികച്ച പശ്ചാത്തല സംഗീതം :ജേക്സ് ബിജോയ്‌ (കുരുതി ). മികച്ച ഗാനരചയിതാവ് :അൻവർ അലി( “തീരമേ..” ചിത്രം: മാലിക് ). മികച്ച ഗായകൻ :ഷഹബാസ് അമൻ( “ആകാശമായവളേ…” . ചിത്രം: വെള്ളം). മികച്ച ഗായിക: അമൃത ജയകുമാർ(“പാതിയിൽ… “. ചിത്രം :ചതുർമുഖം). മികച്ച ഛായാഗ്രാഹകൻ : ഷൈജു ഖാലിദ്( നായാട്ട്). ജനപ്രിയ ചിത്രം: ഹോം (സംവിധാനം :റോജിൻ തോമസ്. നിർമാണം: വിജയ്ബാബു). ജനപ്രിയ സംവിധായകൻ: ശ്രീനാഥ് രാജേന്ദ്രൻ (കുറുപ്പ്). ജനപ്രിയ നടൻ :ഇന്ദ്രൻസ് (ഹോം). ജനപ്രിയ നടി : രജിഷ വിജയൻ(ഖൊ ഖൊ ). ജനപ്രിയ സംഗീത സംവിധായകൻ: രാഹുൽ രാജ് (ദ പ്രീസ്റ്റ് ). ജനപ്രിയ ഗായകൻ : മിഥുൻ ജയരാജ്(“ഉയിരേ…”.ചിത്രം : മിന്നൽ മുരളി ). ജനപ്രിയ ഗായിക: നാരായണി ഗോപൻ( ” കണ്ണേ ഉയിരിൻ..”. ചിത്രം :ദ പ്രീസ്റ്റ് ).

യൂത്ത് ഐക്കൺ: അനശ്വര രാജൻ (വാങ്ക്). മികച്ച നവാഗത സംവിധായിക : കാവ്യ പ്രകാശ് (വാങ്ക്). മികച്ച കലാസംവിധായകൻ : ജ്യോതിഷ് ശങ്കർ (കള , ആർക്കറിയാം ). മികച്ച എഡിറ്റർ : എം. എസ്. അയ്യപ്പൻനായർ ( മരക്കാർ അറബിക്കടലിന്റെ സിംഹം). മികച്ച കോസ്റ്റ്യൂം ഡിസൈനർ : അക്ഷയ പ്രേംനാഥ്(ഹോം). മികച്ച ഫോട്ടോഗ്രാഫർ: ഷാലു പേയാട്( മരക്കാർ അറബിക്കടലിന്റെ സിംഹം). മികച്ച മേക്കപ്പ്: ഹസ്സൻ വണ്ടൂർ (മിന്നൽ മുരളി). സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം: കാക്കത്തുരുത്ത് (നിർമാണം: മധുസൂദനൻ മാവേലിക്കര).ഡോ. രാജേന്ദ്രബാബു ചെയർമാനായ ജ്യൂറിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. യ് 28ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *