Flash News

ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം അറിഞ്ഞാൽ ഞെട്ടും! മുന്നിലുള്ളത് ഇവരെല്ലാം

ടി20 ലീ​ഗ് മത്സരങ്ങൾ വന്നതോടെ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐപിഎല്ലും(IPL) ബിഗ് ബാഷും(Big Bash) കരീബിയന്‍ പ്രീമിയര്‍ ലീഗുമെല്ലാം(CPL) കോടികള്‍ മുടക്കിയാണ് കളിക്കാരെ സ്വന്തമാക്കുന്നത്. അതിന് പുറമെ രാജ്യത്തിന് വേണ്ടിയുള്ള കളികളും കൂടിയാവുമ്പോൾ കേട്ടാൽ കണ്ണുതള്ളുന്ന പ്രതിഫലമാണ് താരങ്ങൾ ലഭിക്കുന്നത്. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിലെ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം പറ്റുന്നത് ആരൊക്കെയെന്ന് നോക്കാം.

1. ഷാക്കിബ് അല്‍ ഹസന്‍: ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഷാക്കിബ് അല്‍ ഹസന്‍. 41 ലക്ഷം രൂപയാണ് ഷാക്കിബിന്‍റെ വാര്‍ഷിക പ്രതിഫലം. ബംഗ്ലാദേശിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതാണ് ഷാക്കിബിന് ടീമിലെ മറ്റ് കളിക്കാരെക്കാള്‍ വാര്‍ഷിക പ്രതിഫലത്തിന് അര്‍ഹനാക്കുന്നത്.

2. ബാബര്‍ അസം: ലോകകപ്പില്‍ പാക് ബാറ്റിംഗിന്‍റെ നെടുന്തൂണാണ് നായകന്‍ ബാബര്‍ അസം. 62.40 ലക്ഷം രൂപയാണ് അസമിന്‍റെ വാര്‍ഷിക പ്രതിഫലം.

3. കീറോണ്‍ പൊള്ളാര്‍ഡ്: വെസ്റ്റ് ഇന്‍ഡീസിനെ ഏകദിനത്തിലും ടി20യിലും നയിക്കുന്നത് കീറോണ്‍ പൊള്ളാര്‍ഡാണ്. അതുകൊണ്ടുതന്നെ ടീമിലെ മറ്റ് താരങ്ങളെക്കാള്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നതും പൊള്ളാര്‍ഡിനാണ്. 1.73 കോടി രൂപയാണ് പൊള്ളാര്‍ഡിന്‍റെ വാര്‍ഷിക പ്രതിഫലം.

4. കെയ്ന്‍ വില്യംസണ്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ആദ്യ കിരീടത്തിലേക്ക് നയിക്കാനിറങ്ങുന്ന നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ വാര്‍ഷിക പ്രതിഫലം 1.77 കോടി രൂപയാണ്.

5. ടെംബാ ബാവുമ: ദക്ഷിണാഫ്രിക്കയെ ഇത്തവണ ലോകകപ്പില്‍ നയിക്കുന്നത് ടെംബാ ബാവുമയാണ്. 2.5 കോടി രൂപയാണ് ബാവുമയുടെ വാര്‍ഷിക പ്രതിഫലം. ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിന്‍റെ നായകന്‍ കൂടിയാണ് ബാവുമ.

6. ആരോണ്‍ ഫിഞ്ച്: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന താരം ക്യാപറ്റന്‍ ആരോണ്‍ ഫിഞ്ചാണ്. 4.87 കോടി രൂപയാണ് ഫിഞ്ചിന്‍റെ വാര്‍ഷിക പ്രതിഫലം.

7. വിരാട് കോലി: ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ടി20 ലീഗിന്‍റെ ഭാഗമാണെങ്കിലും ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന കളിക്കാരുടെ വാര്‍ഷിക പ്രതിഫലം എടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം സ്ഥാനത്താണ്. ഏഴ് കോടി രൂപയാണ് വിരാട് കോലിക്ക് ബിസിസിഐയില്‍ നിന്ന് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്.

8. ജോസ് ബട്‌ലര്‍: ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറാണ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം. 19 കോടി രൂപയാണ് ബട്‌ലര്‍ക്ക് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. ഏകദിന, ടെസ്റ്റ്, ടി20 ടീമുകളില്‍ കളിക്കുന്നു എന്നതാണ് ബട്‌ലറുടെ പ്രതിഫലം ഉയര്‍ത്തുന്നത്.

Comments: 0

Your email address will not be published. Required fields are marked with *