സൂര്യനെല്ലി കേസിലെ മുഖ്യ പ്രതിക്ക് ജാമ്യമോ പരോളോ അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച്

സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി ധർമരാജന് ജാമ്യമോ പരോളോ അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ ധർമരാജന് പരോളിന് അർഹതയില്ല. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കോടതിയെ അറിയിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് യൂണിറ്റിലെ ഡെപ്യുട്ടി സൂപ്രണ്ട് എസ് ഷെരീഫാണ് ധർമരാജന് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കരുതെന്ന് രേഖാമൂലം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

Comments: 0

Your email address will not be published. Required fields are marked with *