നായയെ സ്​കൂട്ടറിൽ കെട്ടിവലിച്ച്‌​ ക്രൂരത

നായയെ സ്​കൂട്ടറിൽ കെട്ടിവലിച്ച്‌ വീണ്ടും​ ക്രൂരത. പഞ്ചാബിലെ പാട്യാലയിലാണ്​ സംഭവം. സി.സി.ടി.വിയിൽ ദൃ​ശ്യങ്ങൾ പതിഞ്ഞതോടെയാണ്​ ക്രൂരത പുറംലോകമറിഞ്ഞത്​. പാട്യാല ന്യൂ സെഞ്ചുറി എൻക്ലേവിലൂടെ രണ്ട്​ സ്​ത്രീകളാണ്​ സ്​കൂട്ടറിൽ പരിക്കേറ്റ നായെ കെട്ടിവലിച്ചുകൊണ്ട്​ പോയത്​.

ഇതുകണ്ട പ്രദേശത്തെ കുട്ടികൾ വാഹനം തടയുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. ഇതോടെ സ്​ത്രീകൾ പരിക്കേറ്റ നായെ ഉപേക്ഷിച്ച്‌​ കടന്നുകളഞ്ഞു.

മൃഗങ്ങളോടുത്ത ക്രൂരത തടയൽ നിയമപ്രകാരം സംഭവത്തിൽ കേസ്​ എടുത്തതായി സെഞ്ചുറി എൻക്ലേവ്​ പൊലീസ്​ സ്​റ്റേഷൻ എസ്​.എച്ച്‌​.ഒ ഗുർമീത്​ സിങ്​ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *