സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം; യുഎഇയ്ക്ക് നോട്ടീസ്; കോൺസുലേറ്റ് ജനറൽ, അറ്റാഷേ എന്നിവർ മറുപടി നൽകണം

നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഇന്ത്യ യുഎഇയ്ക്ക് നോട്ടിസ് നല്‍കി. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായാണ് യുഎഇ എംബസിക്ക് വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കിയത്.കസ്റ്റംസ് കണ്ടെത്തിയ അന്വേഷണ വിവരങ്ങൾ പെൻഡ്രൈവിൽ ഉൾപ്പെടുത്തി ഏംബസിക്ക് കൈമാറിയിട്ടുണ്ട്. കോൺസുലേറ്റ് ജനറൽ, അറ്റാഷേ എന്നിവരുമായി സംസാരിച്ച് ഇതിന്മേൽ മറുപടി നൽകണമെന്നാണ് ആവശ്യം. രാജ്യത്തിന്‍റെ നയതന്ത്ര ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നീക്കം. യുഎഇയുടെ മറുപടി കേസിന്‍റെ മുന്നോട്ടുപോക്കിലും ഉഭയകക്ഷി ബന്ധത്തിലും നിര്‍ണായകമാകും.

Comments: 0

Your email address will not be published. Required fields are marked with *