Flash News

എംഎൽഎയുടെ മകൻ കേക്ക് മുറിച്ചത് ഐ ഫോൺ ഉപയോഗിച്ച്; വിവാദമായപ്പോൾ വിശദീകരണം ഇങ്ങനെ

കർണാടക കൊപ്പൽ എംഎൽഎ ബസവരാജ് ദാഡെസുഗുറിന്റെ മകൻ സുരേഷ് ജന്മദിനാഘോഷത്തിൽ ഐ ഫോൺ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സംഭവത്തിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ എംഎൽഎയുടെ മകൻ ധൂർത്ത് കാണിച്ചത് ശരിയല്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

വിലകൂടിയ ഐ ഫോൺ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. ഹോസ്‌പേട്ടിലാണ് ആഡംബര ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഡംബര വാഹനമായ ബിഎംഡബ്ല്യുവിലാണ് ആഘോഷം നടക്കുന്നിടത്ത് എത്തിച്ചത്. ഔഡി കാറോടിച്ച് ബെല്ലാരിയിൽ പോകുന്നതിനിടയിൽ റസ്‌റ്റോറന്റിൽ കയറുന്ന ദൃശ്യങ്ങളും പങ്കുവെച്ചു.

വിമർശനം കടുത്തതോടെ മകനെ ന്യായീകരിച്ച് എംഎൽഎ രംഗത്തെത്തി. മകൻ അധ്വാനിച്ച് സമ്പാദിക്കുന്നതാണെന്നും കൊവിഡ് കാരണമാണ് ഐഫോൺ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്നും അദ്ദേഹം ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

 

Comments: 0

Your email address will not be published. Required fields are marked with *