Flash News

കേരളത്തിൽ സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കും : മുഖ്യമന്ത്രി

കേരളത്തിൽ അധികം വൈകാതെ തന്നെ സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേന ആയി കേരള പൊലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് സൈബർ ഡോമിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.

സാങ്കേതിക രംഗത്ത് പോലെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും കേരള പൊലീസ് ഏറെ മുന്നിൽ ആണ്. ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സമയത്ത് ഡാർക്ക്‌ നെറ്റിനെതിരെ കേരള പൊലീസ് ഹാക്ക് പി യിലൂടെ വികസിപ്പിച്ചു എടുത്ത ഗ്രേപ്നേൽ സോഫ്റ്റ്‌വെയർ കേരള പൊലീസിന് പുറമെ രാജ്യത്തിന് തന്നെ മുതൽ കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *