ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; ആക്രമിച്ചത് ഡോക്ടർമാരെന്ന് മൊഴി

ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. യുപിയിലെ ഫതേപൂരിലെ ആശുപത്രിയിൽ വച്ച് രണ്ട് ഡോക്ടർമാരാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

മകൾ പറഞ്ഞതോടെയാണ് താൻ സംഭവം അറിഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പൊലീസിൽ പരാതി നൽകിയതായും അമ്മ വ്യക്തമാക്കി. പരാതിയിൽ കേസെടുത്ത ഫതേപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. പെണകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഡോക്ടർമാരുടെ പേര് അറിയില്ലെന്നും എന്നാൽ ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *