വിവാഹത്തിന് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നൃത്തം ! അറസ്റ്റ്

വിവാഹത്തിന് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നൃത്തം ! അറസ്റ്റ്

വിവാഹ ആഘോഷത്തിലെ അബദ്ധങ്ങളും നൃത്തങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ പരിപാടി കൊഴുപ്പിക്കാൻ പാമ്പിന്റെ നൃത്തമായാലോ…!! ഒഡീഷയിൽ നടന്ന സംഭവമാണിത്. വിവാഹ ഘോഷയാത്രക്കിടെ, പരിപാടി കൊഴുപ്പിക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം സംഘടിപ്പിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പാമ്പാട്ടി മകുടി ഊതുന്ന താളത്തിലും ഉച്ചത്തില്‍ വച്ച പാട്ടിന് ചുവടുവച്ചുമായിരുന്നു നൃത്തം. വരന്റെ ആളുകളാണ് തെരുവില്‍ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം. ഉച്ചത്തില്‍ വെച്ച പാട്ടിന്റെ താളത്തിലായിരുന്നു നൃത്തം. കൂടാതെ പാമ്പാട്ടി മകുടി ഊതുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു. ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് മൂലം പാമ്പ് വിരണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. https://twitter.com/PrameyaEnglish/status/1519573112236707840

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *