ശേഖർ കുമ്മലയുടെ ചിത്രത്തിന് ധനുഷിന്റെ പ്രതിഫലം 50 കോടി

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വേറിട്ട അഭിനയ മികവിലൂടെ തന്റെതായ ഒരു സ്ഥാനം കൈക്കലാക്കിയ നാടനാണ് ധനുഷ്. രണ്ട് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ താരത്തിന് രാജ്യത്തിലുടനീളം നിരവധി ആരാധകരുമുണ്ട്. ശേഖർ കുമ്മല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധനുഷ് വാങ്ങുന്ന പ്രതിഫലത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

തമിഴ്,ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രീകരിക്കാൻ തീരുമാനിച്ച സിനിമക്ക് ധനുഷ് പ്രതിഫലമായി വാങ്ങുന്നത് 50 കോടി രൂപയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ജൂൺ 18ന് ധനുഷ് നായകനായ ജഗമേ തന്തിരത്തിന്റെ റിലീസ് കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം താരം നടത്തിയത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയുടെ കീഴിൽ നാരായണൺ നാരംഗ്, പുസ്കൂർ രാം മോഹൻ റാവു എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ പേരും മറ്റു അഭിനേതാക്കളെ കുറിച്ചുമുള്ള വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.

Comments: 0

Your email address will not be published. Required fields are marked with *