Flash News

പാറക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം, ഓയൂര്‍ പൂയപ്പള്ളിയിൽ പാറക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉമ്മന്നൂര്‍ ചെപ്ര പള്ളി പടിഞ്ഞാറ്റതില്‍ ജോസിന്റേയും സൂസമ്മയുടെയും മകന്‍ ജയ്മോന്‍ (38) ആണ് മരിച്ചത്.കൂലിവേലക്കാരനായ ജയ്മോന്‍ അവിവാഹിതനാണ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം പാറക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു.

പൂയപ്പള്ളി പാെലീസിന്റെ മേല്‍നോട്ടത്തില്‍ കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സും, കൊല്ലത്ത് നിന്നും സ്കൂബാ ടീമും സ്ഥഥലത്തെ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് തിരച്ചില്‍ പുനരാരംഭിക്കുകയും ഉച്ചയ്ക്ക് ഒന്നാേടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൂയപ്പള്ളി പാെലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *