മരിച്ചത് ഈജിപ്തുകാർ
മക്ക, മദീന എക്സ്പ്രസ് വേയിൽ മദീനക്കു സമീപം ബസ് അപകടത്തിൽ മരിച്ചത് ഈജിപ്ഷ്യൻ ഉംറ തീർഥാടകരാണെന്ന് സ്ഥിരീകരണം. അപകടത്തിൽ 43 പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാവിലെ മദീനയിൽ നിന്ന് 140 കിലോമീറ്റർ ദൂരെയാണ് തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പത്തു പേർക്ക് ഇടത്തരം പരിക്കാണ് സംഭവിച്ചത്. 30 പേരുടെ പരിക്ക് നിസ്സാരമാണെന്നും അധികൃതർ അറിയിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom