സാമ്പത്തിക പ്രതിസന്ധി; വടകരയില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

 

വടകരയില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് വടകരയില്‍ വാടക ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ഹരീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹരീഷ് തനിച്ചായിരുന്നു ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് തുടരെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂലൈ 31 ന് വടകരയില്‍ തന്നെ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *