Death of contractor; Case against the Minister

കരാറുകാരന്റെ മരണം; മന്ത്രിയ്‌ക്കെതിരെ കേസ്

കരാറുകന്റെ ആത്മഹത്യയിൽ കർണാടക ഗ്രാമവികസന മന്ത്രി ഈശ്വരപ്പയ്‌ക്കെതിരെ കേസ്. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തത്. ഉഡുപ്പി സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

അതേസമയം സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച് ഈശ്വരപ്പ തന്നെ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

ഏപ്രിൽ 13 ന് മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൊമ്മൈ. വിഷയത്തിൽ ഈശ്വരപ്പയുമായി ചർച്ച ചെയ്യുമെന്ന് ബൊമ്മൈ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *